Car Accident: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞ് എറണാകുളത്ത് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു
Car fell into river: കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.
കൊച്ചി: കനത്ത മഴയ്ക്കിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മരിച്ചത്. അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.
രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഗോതുരുത്ത് കടവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം പിഡബ്ല്യൂഡി റോഡ് അവസാനിക്കുന്ന ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നാല് ഡോക്ടര്‍മാരും ഒരു നഴ്‌സുമാണ് കാറിലുണ്ടായിരുന്നത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനം ഓടിച്ചതെന്നാണ് വിവരം.
നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി മൂന്നുപേരെ രക്ഷപ്പെടുത്തിയത്. അപകട സമയത്ത് ശക്തമായ മഴയയും പുഴയില്‍ നല്ല ഒഴുക്കും ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഒന്നര മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...